Asianet News MalayalamAsianet News Malayalam

കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും: വരുണ്‍ ഗാന്ധി

കര്‍ഷകര്‍ മണ്ടികളില്‍ വച്ച് ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. 

Varun Gandhi said farmers would continue to be exploited in mandis till there is no legal guarantee for minimum support prices
Author
Mumbai, First Published Oct 29, 2021, 4:26 PM IST

വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില (minimum support prices) നിയമപരമായി  ഉറപ്പുനല്‍കുന്നത് വരെ മണ്ടികളില്‍ കര്‍ഷകര്‍ (Farmers) ചൂഷണത്തിന്(exploit) വിധേയരാക്കപ്പെടുമെന്ന് ബിജെപി എം പി വരുണ്‍ ഗാന്ധി (Varun Gandhi). ഇതുവരെയും ഇത്തരത്തിലുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് ഒരു ഉറപ്പും ലഭ്യമല്ല. കര്‍ഷകര്‍ മണ്ടികളില്‍ വച്ച് ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് 2020 നവംബര്‍ 28 മുതല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനും കുറഞ്ഞ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പും ആവശ്യപ്പെട്ട് ദില്ലിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കാര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ഇതിന് മുന്‍പും വരുണ്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. വിളവെടുത്ത നെല്ല് വില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കത്തിച്ച് കളയുന്ന കര്‍ഷകന്‍റെ ദൃശ്യങ്ങളും വരുണ്‍ ഗാന്ധി നേരത്തെ പങ്കുവച്ചിരുന്നു.

വിളകള്‍ക്ക് തീ കൊടുക്കേണ്ടി വരുന്നതിലും വലിയ ഒരു ശിക്ഷ കര്‍ഷകന് നല്‍കാനില്ലെന്ന കുറിപ്പോടെയായിരുന്നു കേന്ദ്രത്തിനെതിരായ വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. നേരത്തെ ലഖിംപുർഖേരിയിൽ കർഷകരുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ വരുണ്‍ ഗാന്ധിയുടെ നിലപാട് ബിജെപിക്ക് എതിരായിരുന്നു. ലഖിംപുർഖേരി സംഘർഷം ഹിന്ദു-സിഖ് സംഘർഷം എന്ന നിലയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നുവെന്നും ഇത് അപകടകരമായ നീക്കമാണെന്നും വരുണ്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ദേശീയതക്ക് മേൽ രാഷ്ടീയ ലാഭമുണ്ടാക്കരുത്. അത്തരം തെറ്റായ നീക്കങ്ങൾ അപകടകരമാണെന്നും വരുണ്‍ ട്വീറ്റ് ചെയ്തിരുന്നു.

'ലഖിംപുർഖേരിയിലെ സംഘർഷം ഹിന്ദു-സിഖ് സംഘർഷമെന്ന് വരുത്തിത്തീർക്കാൻ നീക്കം'; വിമർശിച്ച് വരുൺ ഗാന്ധി

കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വരുണിനേയും അമ്മ മനേക ഗാന്ധിയേയും ബിജെപി ദേശീയ നിർവ്വാഹക സമിതിയിലേക്ക് പരിഗണിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ക്കെതിരെ വരുണ്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭ്രാന്തന്‍ സ്വഭാവമുള്ളവരെ പൊതുധാരയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നുമായിരുന്നു വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടത്. 

ലഖിംപുർ ഇഫക്ടോ ? ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് വരുണും മനേകയും പുറത്ത്

ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ രാജ്യത്തെ അപമാനിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

Follow Us:
Download App:
  • android
  • ios