ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള തമിഴ്നാട് മലിനീകരണ ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടച്ചുപൂട്ടാനുള്ള തീരുമാനം നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. എന്നാൽ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വേദാന്ത ഗ്രൂപ്പിനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. നേരത്തെ തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്ന് നടന്ന ജനകീയ പ്രതിഷേധത്തിനിടെ നടന്ന പൊലീസ്  വെടിവയ്പ്പിൽ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.