ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്രതലവൻമാരും പ്രതിനിധികളും വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും

ദില്ലി: ഗുജറാത്തിൽ വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിന് ഇന്ന് തുടക്കം. രാവിലെ ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ മുഖ്യാതിഥിയാവും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഇന്നലെ ഒപ്പുവച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചെക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വിവിധ രാഷ്ട്രതലവൻമാരും പ്രതിനിധികളും വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും.

സമ്മിറ്റിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി ബന്ധം ശക്തമാക്കുമെന്ന് യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉണ്ടായെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. അഹമ്മദാബാദിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളെയും ചേർത്തു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

'കോൺഗ്രസും സിപിഎമ്മും ഉടൻ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് ഇല്ലാതാകും, പാർട്ടി പറഞ്ഞാൽ മത്സരിക്കും': അനിൽ ആൻറണി

Asianet News Live | Malayalam News Live | Rahul Mamkootathil | Election 2024 | #Asianetnews