ചണ്ഡീഗഢ്: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ശുചീകരണ തൊഴിലാളികള്‍. കൊവിഡ് കാലത്ത് രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഇവരെ സ്‌നേഹത്തോടെ അഭിനന്ദിക്കുകയാണ് ജനങ്ങള്‍.  

ശുചീകരണ തൊഴിലാളികളെ മാലയിട്ടും കയ്യടിച്ചും പ്രാദേശികര്‍‍ സ്വീകരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഹരിയാനയിലെ അബാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. നിലവില്‍ 169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 29 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.