പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച് പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധി രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്. അത്തരത്തില്‍ ഒരാള്‍ തങ്ങളുടെ ഗ്രാമത്തിലേക്കു വരേണ്ടതില്ലെന്നാണ് ഗ്രാമവാസികളുടെ പക്ഷം
വാരണാസി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഒരു ഗ്രാമം. ഉത്തർപ്രദേശിലെ വാരാണസിയിലുള്ള കരാഡിയ എന്ന ഗ്രാമത്തിലാണ് രാഹുൽ ഗാന്ധിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുലിന് പ്രവേശനമില്ലെന്നെഴുതിയ പോസ്റ്ററുകൾ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചിരിക്കുകയാണ്.
'ചൗക്കിദാർ ചോർ ഹെ' എന്ന രാഹുലിന്റെ പരാമർശമാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കാവൽക്കാരുടെ ഗ്രാമമാണ്, ഇവിടേക്ക് വരേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച് പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധി രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്. അത്തരത്തില്‍ ഒരാള്‍ തങ്ങളുടെ ഗ്രാമത്തിലേക്കു വരേണ്ടതില്ലെന്നാണ് ഗ്രാമവാസികളുടെ പക്ഷം.
