തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് നിശ്ചയിച്ചിരുന്ന ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിൽ ഡിജിപി പെരുമാറിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്

അമരാവതി : തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് പിന്നാലെ തെലങ്കാന ഡിജിപിയെ സസ്പെന്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. തെലങ്കാന ഡിജിപി അൻജാനി കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് നിശ്ചയിച്ചിരുന്ന ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിൽ ഡിജിപി പെരുമാറിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാന പൊലീസ് നോഡൽ ഓഫീസറായ സഞ്ജയ് ജെയിനുമൊന്നിച്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കണ്ടതിനാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഹൈദരബാദിൽ പൂച്ചെണ്ടുമായി അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് നടപടി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം