മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചതിനെ തുടർന്ന് വായിൽ നിന്ന് രക്തം വരികയും പൊള്ളലേൽക്കുകയും ചെയ്തു. വായിൽ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വി‌വരം. 

ദില്ലി: ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ച അഞ്ചുപേർക്ക് വായിൽ പൊള്ളലേറ്റതായി റിപ്പോർട്ട്. ദില്ലിയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിക്കുകയായിരുന്നു. മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചതിനെ തുടർന്ന് വായിൽ നിന്ന് രക്തം വരികയും പൊള്ളലേൽക്കുകയും ചെയ്തു. വായിൽ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് റിപ്പോർ‍ട്ട്.

ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമാണ് വായിൽ പൊള്ളലേറ്റത്. മൗത്ത് ഫ്രഷനർ ഉപയോ​ഗിച്ച ഇവർ വേദനയോടെയും അസ്വസ്ഥതയോടെയും നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ ഒരാളുടെ വായിൽ ഐസ് ഇടുന്നതും പിന്നീട് ഛർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൗത്ത് ഫ്രഷ്നറിൽ അവർ എന്താണ് കലർത്തിയതെന്ന് ഞങ്ങൾക്ക് അറിയില്ല. ഇവിടെ എല്ലാവരും ഛർദ്ദിക്കുകയാണെന്ന് അങ്കിത് കുമാർ പ്രതികരിക്കുന്നുണ്ട്. നാവിൽ മുറിവുകളും വായയിൽ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവർ ഞങ്ങൾക്ക് നൽകിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാർ പറയുന്നു. സംഭവത്തിൽ പരിക്കേറ്റവർ പൊലീസിൽ പരാതി നൽകി. 

മൗത്ത് ഫ്രഷ്‌നറിൻ്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചുവെന്നും ഡോക്ടർ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അങ്കിത് കുമാർ വ്യക്തമാക്കുന്നു. മൗത്ത് ഫ്രഷ്നർ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ആസിഡ് ചേർത്താണ് നിർമ്മിച്ചതെന്നും ഡോക്ട‍ര്‍ പറഞ്ഞതായി അങ്കിത് കുമാര്‍ പറയുന്നു. മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ച് വായ പൊള്ളിയപ്പോൾ വെള്ളം കൊണ്ടുപോലും വേദന ശമിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

എന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം, അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാര്‍ക്ക് എന്ത് അധികാരം?'

https://www.youtube.com/watch?v=Ko18SgceYX8