ലക്ഷ്മിദേവി കുടപ്പനയിലോ സൈക്കിളിലോ വാച്ചിലോ അല്ല താമരയിലാണ് ഇരിക്കുന്നതെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ...
മുംബൈ: ബിജെപിക്ക് വോട്ടുനല്‍കുന്നത് പാക്കിസ്ഥാനില്‍ സ്വയമേവ ആണവ ബോംബ് വര്‍ഷിക്കുന്നതുപോലെയെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മഹാരാഷ്ട്രയിലെ താനെയിലെ മിര മയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മെഹ്തയ്ക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
'' ആളുകള്‍ താമരചിഹ്നത്തില്‍ കുത്തുകയെന്നാല്‍ പാക്കിസ്ഥാനില്‍ സ്വയമേവ ആണവ ബോംബ് വര്‍ഷിക്കുകയെന്നാണ്. ബിജെപിക്ക് വോട്ട് ചെയ്ത് വീണ്ടും മഹാരാഷ്ട്രയില്‍ വിജയത്തിലെത്തിക്കൂ. വരുന്ന തെരഞ്ഞെടുപ്പുകളില്‍ താമര വിരിയുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു'' - കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതിനിടെ, ലക്ഷ്മിദേവി കുടപ്പനയിലോ സൈക്കിളിലോ വാച്ചിലോ അല്ല താമരയിലാണ് ഇരിക്കുന്നത്. താമര ഉള്ളതുകൊണ്ടാണ് കശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്തുകളഞ്ഞത്. താമര വികനത്തിന്‍റെ പ്രതീകമാണെന്നും കേശവ് പ്രസാദ് മൗര്യ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് ഫലപ്രഖ്യാപനം.
