അലങ്കരിച്ച പൊലീസ് വാഹനത്തിലെ ബോണറ്റില്‍ കയറ്റി, പൊലീസുകാരുടെ അകമ്പടിയോടെയാണ് ചടങ്ങ് നടത്തിയത്.
നാസിക്: 11 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച് പൊലീസ് നായക്ക് രാജകീയ യാത്രയയപ്പ്. നാസിക് പൊലീസ് ബോംബ് സ്‌ക്വാഡിലെ അംഗമായിരുന്ന സ്‌നിഫര്‍ ഡോഗിനാണ് യാത്രയയപ്പ് നല്‍കിയത്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഓണ്‍ലൈനിലൂടെ ചടങ്ങിന് നേതൃത്വം നല്‍കി. അലങ്കരിച്ച പൊലീസ് വാഹനത്തിലെ ബോണറ്റില്‍ കയറ്റി, പൊലീസുകാരുടെ അകമ്പടിയോടെയാണ് ചടങ്ങ് നടത്തിയത്.
Scroll to load tweet…
'അവന്‍ വെറുമൊരു പൊലീസ് നായമാത്രമല്ല. പൊലീസ് കുടുംബത്തിലെ ഒരംഗമാണ്. രാജ്യത്തിന് വേണ്ടി അവന് ചെയ്ത സേവനത്തിന് അഭിവാദ്യം ചെയ്യുന്നു'-ദേശ്മുഖ് പറഞ്ഞു. നാസിക് പൊലീസ് ബോംബ് സ്‌ക്വാഡിലെ പ്രധാനപ്പെട്ട സ്‌നിഫറാണ് വിരമിച്ചത്.
