Asianet News MalayalamAsianet News Malayalam

Karnataka Rains| കനത്ത മഴ, ക‍ർണാടകയിലെ ​ഗവേഷണ കേന്ദ്രത്തിൽ വെള്ളം കയറി, പ്രധാന രേഖകൾ സംരക്ഷിക്കാൻ ശ്രമം

കർണാടകയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റിറ്റ്യൂട്ട് - ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് - വെള്ളത്തിനടിയിലായി.

water enters karnataka's high security research centre
Author
Bengaluru, First Published Nov 23, 2021, 9:42 AM IST

ബെംഗളുരു: വെള്ളത്തിനടിയിലായ ഒരു ലൈബ്രറിയിൽ കണങ്കാലോളം ആഴത്തിലുള്ള വെള്ളത്തിൽ സഞ്ചരിക്കുന്ന കുറച്ച് ആളുകൾ, ഭാഗികമായി വെള്ളത്തിൽ മുങ്ങിയ അലമാരയിലെ റെക്കോർഡ് സാമഗ്രികൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ബെംഗളൂരുവിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്. കർണാടകയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റിറ്റ്യൂട്ട് - ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് - വെള്ളത്തിനടിയിലായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് റൂമിലും വെള്ളം കയറി. ഈ വെള്ളപ്പൊക്കം കാരണം നിരവധി ഗവേഷണ സാമഗ്രികളും റിപ്പോർട്ടുകളും നശിച്ചതായാണ് വിലയിരുത്തൽ. വെള്ളം പൂർണമായി വറ്റിയാൽ മൂല്യനിർണയ നടപടികൾ ആരംഭിക്കും. 

കർണാടകയിലെ പല പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം മുതൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. വെള്ളപ്പൊക്കത്തിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി.ഇതിന്റെ ആഘാതം ഇന്നു രാവിലെയും വ്യക്തമാണ്.

വടക്കൻ ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും ആളുകളെ രക്ഷിക്കാൻ ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) വെള്ളം പുറന്തള്ളാൻ വേണ്ട നടപടികളിലാണ്. അടിഞ്ഞുകൂടിയ വെള്ളം തിരിച്ചുവിടാൻ ബദൽ മാർഗങ്ങളില്ലാത്ത തടാകത്തിനോട് നിർമിച്ച അപ്പാർട്ടുമെന്റുകളിലും പരിസരങ്ങളിലുമാണ് വെള്ളക്കെട്ട് കൂടുതലും ഉണ്ടായത്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ന്യൂനമർദമാണ് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് കർണാടകയിലും കനത്ത മഴ പെയ്തത്. 

Follow Us:
Download App:
  • android
  • ios