കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുന്നു

നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കും

water oozing out in Pernem tunnel trains are diverted

തിരുവനന്തപുരം: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്.

ഇന്നലെ ഉച്ചയോടെ പെയ്ത ശക്തിയായ മഴയിലാണ് പെർണം തുരങ്കം ആദ്യം നിറഞ്ഞത്.രാത്രി 10 മണിയോടെ  പാത  തുറന്നെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ വീണ്ടും തുരങ്കം വെള്ളത്തിലായി. ഇതോടെയാണ് കൂടുതൽ ട്രയിനുകൾ റദ്ദാക്കേണ്ടി വന്നത്. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നേത്രാവതി എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള തീവണ്ടികൾ വഴിതിരിച്ചു വിട്ടിട്ടുമുണ്ട്.

കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി - ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു.  എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.

മാറ്റമുള്ള ട്രെയിനുകൾ

19577 - തിരുനൽവേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനിൽ. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകൽ-റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
16336 - നാഗര്‍കോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
12283 - എറണാകുളം - നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
22655 - എറണാകുളം - നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി സര്‍വീസ് നടത്തും.

അതേസമയം ഉത്തരാഖണ്ഡിൽ ജോഷിമഠിനടുത്ത് ചുങ്കി ധറിൽ കൂറ്റൻ മലയിടിഞ്ഞു വീണ് ഗതാഗതം  പൂർണ്ണമായും തടസ്സപ്പെട്ടു. ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള ഏക പാതയാണ് തകർന്നത്.അപകടമേഖലയിൽ നിന്നും 45 കിലോമീറ്റർ ദൂരത്തിലാണ് ബദ്രിനാഥ് ക്ഷേത്രം. മഴക്കെടുതി മൂലം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി നാനൂറോളം റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios