ചെന്നൈ: നിരവധി മലയാളികള്‍ ജോലിചെയ്യുന്ന ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും, ഫ്ലാറ്റില്‍ വെള്ളമില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് ടെക്കി കുടുംബങ്ങള്‍ പറയുന്നു. ബെംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.

അറുന്നൂറോളം ഐടി ഇതര കമ്പനികളാണ് ഒഎംആറില്‍ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരുന്ന ഐടി ക്യാമ്പസുകളില്‍ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രം. നാലുവര്‍ഷം മുമ്പ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ ഉമകളുടെ സമരത്തിനിടെയാണ് ഇത്തരമൊരു സാഹചര്യം ചെന്നൈ ഒഎംആര്‍ ക്യാമ്പസുകളില്‍ അനുഭവപ്പെട്ടിട്ടുള്ളത്.