Asianet News MalayalamAsianet News Malayalam

'എൻഐഎക്ക് വിശാല അധികാരം, 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ': അമിത് ഷാ 

എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ

We have decided to set up NIA branches in every state by 2024 Says amit shah
Author
First Published Oct 27, 2022, 4:30 PM IST

ദില്ലി : ദേശീയ അന്വേഷണ ഏജൻസിയെ കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്താൻ കേന്ദ്ര സ‍ര്‍ക്കാര്‍ തീരുമാനം. എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായി, സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു. 

Follow Us:
Download App:
  • android
  • ios