നാരദ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നാഗരിക് മഞ്ച് എന്ന സംഘടന രാജ്ഭവന് മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി പ്രതിക്ഷേധിച്ചതില്‍ നേരത്തെ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.
കൊല്‍ക്കത്ത: രാജ്ഭവന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ബംഗാള്‍ ഗവർണ്ണർ ജഗ്ദീപ് ധന്‍കര്‍. ഡിജിപിയെ വിളിച്ചു വരുത്തി ഗവർണ്ണർ താക്കീത് നല്‍കി. നാരദ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നാഗരിക് മഞ്ച് എന്ന സംഘടന രാജ്ഭവന് മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി പ്രതിക്ഷേധിച്ചതില്‍ നേരത്തെ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.
രാജ്ഭവന്‍റെ പ്രധാന ഗേറ്റിന് മുന്നില്‍പോലും ക്രമസമാധാന നില ആശങ്കാജനകമായ നിലയില്‍ ആണെന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. ചെമ്മരിയാടുകളുമായി എത്തിയ ആള്‍ രാജ്ഭവന്‍റെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ തടസ്സം സൃഷ്ടിച്ചെന്നും എന്നാല്‍ പൊലീസുകാര്‍ ഇയാളെ മാറ്റാന്‍ ശ്രമിച്ചില്ലെന്നും കൊല്‍ക്കത്ത പൊലീസ് മേധാവിക്ക് ഗവര്‍ണര്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.
