മുംബൈ: പൗരത്വഭേദഗതി വിഷയത്തില്‍ ജാമിയ മിലിയ ഇസ്ലാമിയയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളെ ജാലിയന്‍ വാലാബാഗിനോട് ഉപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്.

ബലപ്രയോഗത്തിലൂടെ സര്‍വകലാശാലയ്ക്കുള്ളില്‍ കടന്ന പൊലീസ് വെടിവെപ്പ് നടത്തി. ജാമിയ മിലിയയിലെ സംഭവങ്ങള്‍ ജാലിയന്‍ വാലാബാഗിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അവര്‍ 'യുവ ബോംബു'കളാണ്. രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഭയമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളോട് സ്വീകരിച്ച നടപടികളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ഉദ്ധവ് അഭ്യര്‍ഥിച്ചു.