നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും പികെ ശ്രീമതി. കുടുംബകാര്യം നോക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ല. 

ദില്ലി: നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. കുടുംബകാര്യം നോക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ല. പ്രായപരിധി നിശ്ചയിച്ചത് മൂലക്കിരുത്തലായി കരുതുന്നില്ലെന്നും ശ്രീമതി പറഞ്ഞു. സെക്രട്ടറിയേറ്റ് വിവാദം ജനറൽ സെക്രട്ടറി വിശദീകരിച്ചതോടെ അവസാനിച്ചു. അനുഭവ പരിചയം എറെയുള്ളയാളാണെന്നും ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും ഭംഗിയായി നിറവേറ്റുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.

Asianet News Live | Malayalam News Live | Kerala News