ജമ്മുകശ്മീരിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതിനാലാണ് ഒരു സീറ്റിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം നേടാനായതെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു. 28 അംഗങ്ങൾ മാത്രമുള്ള ബിജെപി സ്ഥാനാർത്ഥിക്ക് 32 വോട്ടുകൾ ലഭിച്ചു. 

ദില്ലി : ജമ്മുകശ്മീരിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ചില പാർട്ടികളിലെ എംഎൽഎമാർ കൂറുമാറി വോട്ടു ചെയ്തെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ബിജെപി ഒരു സീറ്റിൽ വിജയിക്കാൻ കാരണം ഈ കൂറുമാറ്റമാണെന്ന് ആരോപിച്ച ഒമർ അബ്ദുള്ള, നാഷണൽ കോൺഫറൻസിൽ നിന്ന് ആരും കൂറുമാറിയില്ലെന്നും അവകാശപ്പെട്ടു. വെള്ളിയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് നേടിയെങ്കിലും ഒരു സീറ്റിൽ ബിജെപി അപ്രതീക്ഷിത ജയം നേടി. 28 നിയമസഭംഗങ്ങൾ മാത്രമുള്ള ബിജെപിയുടെ സത് ശർമയ്ക്ക് 32 വോട്ടുകൾ കിട്ടി. ഇതോടെ എംഎൽഎമാർ കൂറ് മാറി വോട്ട് ചെയ്തുവെന്ന് വ്യക്തമായി. ചില പാർട്ടികളിലെ എംഎൽഎമാരാണ് കൂറുമാറി വോട്ടു ചെയ്തതെന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണം. നാഷണൽ കോൺഫറൻസിൽ നിന്ന് ആരും കൂറുമാറിയില്ലെന്നും ഒമർ പറയുന്നു. 

Scroll to load tweet…