Asianet News MalayalamAsianet News Malayalam

നിത്യാനന്ദയുടെ ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദിക്ക് സ്ഥാനമില്ല; കാരണം പുറത്ത്

കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യണ്‍ ആദി ശൈവ വിശ്വാസികള്‍ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്

why hindi not an official language in nithyanandhas kailasa
Author
Delhi, First Published Dec 7, 2019, 6:18 PM IST

ദില്ലി: ഇന്ത്യ വിട്ട് കരീബിയന്‍ ദ്വീപായ ട്രിനിഡാഡ് ആന്‍റ്  ടുബാഗോയ്ക്ക് സമീപം ദ്വീപ് വാങ്ങി സ്വന്തം രാജ്യം ആള്‍ദൈവം നിത്യാനന്ദ സ്ഥാപിച്ചിരുന്നു. കൈലാസ എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് നിത്യാനന്ദ നല്‍കിയിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് മുതല്‍ സര്‍വ്വകലാശാല വരെ കൈലാസ എന്ന രാജ്യത്ത് ഉണ്ടാകുമെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.  

സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിസം ശരിയായ രീതികളില്‍ പിന്തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്ന ഹിന്ദുക്കളെയാണ് നിത്യാനന്ദ കൈലാസത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യണ്‍ ആദി ശൈവ വിശ്വാസികള്‍ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.

ദക്ഷിണ ഏഷ്യയിലെ യഥാര്‍ത്ഥ ഹിന്ദുവിസം പിന്‍തുടരുന്നവര്‍ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഹിന്ദുരാഷ്ട്രം ഉണ്ടാക്കിയപ്പോള്‍ എന്ത് കൊണ്ട് ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയില്ലെന്ന ചോദ്യം നിത്യാനന്ദയുടെ നേര്‍ക്ക് ഉയര്‍ന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അതിനും നിത്യാനന്ദ മറുപടി നല്‍കുന്നു.  ട്വിറ്ററില്‍ ഒരുപാട് പേരാണ് എന്ത് കൊണ്ട് കൈലാസത്തിലെ ഭാഷകളില്‍ നിന്ന് ഹിന്ദി ഒഴിവാക്കിയതെന്ന് ചോദിച്ചതായി നിത്യാനന്ദ കുറിച്ചു.

മഹാഭാരത കാലത്തെയാണ് താന്‍ കൈലാസ രാജ്യത്തെ ഭാഷകള്‍ക്ക് മാതൃകയാക്കിയിരിക്കുന്നത്. ആ സമയത്ത് 56 ദേശങ്ങളിലായി ഹിന്ദു രാഷ്ട്രങ്ങളിലുണ്ടായിരുന്ന ഭാഷകളാകും കൈലാസത്തിലെ ഔദ്യോഗിക ഭാഷകള്‍. ഇത് പട്ടികയാക്കിക്കൊണ്ടിരിക്കുകയാണ്. ആ കാലത്തെ തിരുവെഴുത്തുകള്‍ ശേഖരിച്ച് അര്‍ഥങ്ങള്‍ വ്യാഖ്യാനിച്ച് വ്യക്തമാക്കി സൗജന്യമാക്കി നല്‍കുമെന്നും നിത്യാനന്ദ പറഞ്ഞു.

why hindi not an official language in nithyanandhas kailasa

വന്‍ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ക്രിപ്റ്റോ കറന്‍സി വഴിയാകും ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കിലേക്ക് സംഭാവനകള്‍ സ്വീകരിക്കുക. ധര്‍മ സംരക്ഷണമാണ് ക്രിപ്റ്റോ കറന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴില്‍ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം.

നിത്യാനന്ദയുടെ അനുനായികള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളതും  ഇനി നല്‍കാന്‍ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും. താമരയാണ് കൈലാസത്തിന്‍റെ ദേശീയ പുഷ്പം. എല്ലാവര്‍ക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേര്‍ക്കുന്നു.

നിത്യാനന്ദയും നന്ദിയുമാണ് കൈലാസത്തിന്‍റെ പതാകയിലുള്ളത്. അനുയായികളോട് കൈലാസത്തിന്‍റെ പതാക ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിര്‍ദ്ദേശിക്കുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ കഴിഞ്ഞ മാസം 21നാണ് ഇന്ത്യ വിട്ടത്.

നേപ്പാള്‍ വഴിയാണ് ഇക്വഡോറിലേക്ക് കടന്ന നിത്യാനന്ദ ഇക്വഡോറില്‍ നിന്നുമാണ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപ് രാജ്യം നിത്യാനന്ദ വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറ‌ഞ്ഞിരുന്നത്.

Follow Us:
Download App:
  • android
  • ios