വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച പണക്കെട്ടുകൾ ശ്രീപദ് വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ പതിവായി കൈക്കൂലി വാങ്ങാറുണ്ടെന്നാണ് ശ്രീപദ് പറയുന്നത്
ഹൈദരാബാദ്: ഭാര്യ കൈക്കൂലി വാങ്ങി വീട്ടിൽ പണം സൂക്ഷിച്ചുവെന്ന ആരോപണവുമായി ഭര്‍ത്താവ്. അടുത്തിടെ ജിഎച്ച്എംസിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച മുൻ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഡിഇഇ) ദിവ്യ ജ്യോതിയുടെ ഭർത്താവ് എസ് ശ്രീപദ് ആണ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. ഏകദേശം 30 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയ പണത്തിന്‍റെ വീഡിയോകൾ ശ്രീപദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചു. ഭാര്യ തനിക്കായി 1.2 കോടി രൂപ വിലമതിക്കുന്ന പുതിയ വീട് വാങ്ങിയെന്നും സഹോദരങ്ങൾക്കായി കാറുകൾ വാങ്ങിയെന്നും ഇയാൾ ആരോപിച്ചു.
വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച പണക്കെട്ടുകൾ ശ്രീപദ് വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ പതിവായി കൈക്കൂലി വാങ്ങാറുണ്ടെന്നാണ് ശ്രീപദ് പറയുന്നത്. ദിവ്യ ജ്യോതിയെ അഴിമതി പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാല്‍ തന്നെ അതിന് ശാസിച്ചതായും ശ്രീപദ് പറയുന്നു. ഇതോടെ വിവാഹമോചനത്തിന് അപേക്ഷിക്കാനും തെറ്റായ പ്രവര്‍ത്തനങ്ങൾ തുറന്നുകാട്ടാനും തീരുമാനിച്ചുവെന്നാണ് ശ്രീപദ് പറയുന്നത്.
