പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നടനും നേതാവുമായ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ്. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിര്‍ണായകമായിരിക്കും തെരഞ്ഞെടുപ്പ്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയായിരുന്നു.