Asianet News MalayalamAsianet News Malayalam

നിതി ആയോഗ് യോഗം ബഹിഷകരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

സാമ്പത്തിക അധികാരങ്ങളില്ലാത്ത, സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാൻ ശേഷിയില്ലാത്ത,  ഇല്ലാത്ത നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്നാണ്  മമത യുടെ നിലപാട്. 

will not attend NITI Aayog Meet, Mamata Banerjee writes to PM
Author
Kolkata, First Published Jun 7, 2019, 1:27 PM IST

കൊൽക്കത്ത: അടുത്തയാഴ്ച ദില്ലിയിൽ ചേരാനിരിക്കുന്ന നിതി ആയോഗിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇക്കാര്യം കാണിച്ച് മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. സാമ്പത്തിക അധികാരങ്ങളില്ലാത്ത, സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാൻ ശേഷിയില്ലാത്ത,  ഇല്ലാത്ത നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്നാണ്  മമത യുടെ നിലപാട്. ജൂൺ 15നാണ് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗം വിളിച്ചിരിക്കുന്നത്.

ഈദ് അവധി ദിനത്തിൽ നിതി ആയോഗ് യോഗം നിശ്ചയിച്ചതിനാൽ വരാനാകില്ല എന്നായിരുന്നു കഴിഞ്ഞ വർഷം മമതയുടെ നിലപാട്. ആഘോഷ ദിവസങ്ങളിൽ താൻ ജനങ്ങളെ വിട്ടുപോകില്ലെന്നും ക്ഷണിച്ചത് തന്നെ ആയതുകൊണ്ട് സർക്കാർ പ്രതിനിധിയെ അയക്കില്ലെന്നും മമത അന്ന് നിലപാടെടുത്തു. നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന് മമതാ ബാനർജി മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരെ നിതി ആയോഗിനെ ഒരിക്കൽക്കൂടി ആയുധമാക്കുകയാണ് മമത ബാനർജി

Follow Us:
Download App:
  • android
  • ios