Asianet News MalayalamAsianet News Malayalam

റജീബ് ബാനർജിയും ബിജെപി വിടുന്നു? തൃണമൂലിലേക്ക് കൂടുതൽ പേർ തിരിച്ചെത്തുമെന്ന മമതയുടെ പ്രഖ്യാപനം ശരിയോ?

തൃണമൂൽ കോൺഗ്രസ് നേതാവ് കുണാൽ ഘോഷവുമായി റജീബ് ബാനർജി കൂടിക്കാഴ്ച നടത്തുന്നു. പശ്ചിമബം​ഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേർന്നത്.

will rajeeb banerjee too leave bjp and join tmc
Author
Delhi, First Published Jun 12, 2021, 6:23 PM IST

ദില്ലി: മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിടുമെന്ന് സൂചന. തൃണമൂൽ കോൺഗ്രസ് നേതാവ് കുണാൽ ഘോഷവുമായി റജീബ് ബാനർജി കൂടിക്കാഴ്ച നടത്തുന്നു. പശ്ചിമബം​ഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേർന്നത്.

''മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. അതേ പോലെ കൂടുതൽ പേർ വരും'' എന്നായിരുന്നു മുകുൾ റോയിയുടെ തിരിച്ചുവരവിൽ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണം. നിങ്ങൾക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വർണ്ണം പോലെയാണെന്നും അവർ പ്രതികരിച്ചു. 

മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുൾ റോയിക്കും മകനും ടിഎംസിയിൽ ലംഭിച്ചത്. ബംഗാളിൽ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി  ബിജെപി ടിഎംസിയിൽ നിന്ന് ആദ്യം അടർത്തിയെടുത്ത നേതാവായിരുന്നു മുകുൾ റോയ്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios