വിജയ് ഒഴിഞ്ഞ മണ്ഡലമാണ് ട്രിച്ചി ഈസ്റ്റ് വീണ്ടും തോറ്റാൽ കനത്ത തിരിച്ചടി ആകുമെന്ന ആശങ്കയുമുണ്ട്.

ചെന്നൈ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ എം.കെ. സ്റ്റാലിൻ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പ്രതികരണം. വിജയ് യുടെ കുട്ടിക്കഥയ്ക്ക് പിന്നാലെ സ്റ്റാലിൻ സഭയിൽ എത്തണമെന്ന വികാരം ഡിഎംകെയിൽ ശക്തമായിരുന്നു. അപ്പായെ ഉടൻ സഭയിൽ കാണാമെന്ന് മുൻ മന്ത്രി കെ എൻ നെഹ്‌റു ഇന്നലെ പ്രസംഗിച്ചിരുന്നു. വിജയ് ഒഴിഞ്ഞ മണ്ഡലമാണ് ട്രിച്ചി ഈസ്റ്റ് വീണ്ടും തോറ്റാൽ കനത്ത തിരിച്ചടി ആകുമെന്ന ആശങ്കയുമുണ്ട്. ഡിഎംകെ സർക്കാരിന്റെ അഴിമതികൾ ചർച്ചയാകുന്നു എന്നതിനാൽ സ്റ്റാലിൻ കുടുംബം ആശയക്കുഴപ്പത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred