ഒഡീഷയിലെ പ്രമുഖ സാഹിത്യകാരി ഡോ. ഗായത്രിബാല പാണ്ഡയ്ക്ക് 'അലുമിനി ഓഫ് ദ ഇയർ' പുരസ്കാരം ലഭിച്ചു. സുശീൽ സിംഗ്, അമിത് കട്ടോച്ച്, പീ ലീ ഈറ്റെ, പങ്കജ് ചന്ദ്ര ഗോസ്വാമി എന്നിവർക്കാണ് 'പബ്ലിക് സർവീസ് പുരസ്‌കാരം' ലഭിച്ചത്
ദില്ലി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ അലുമിനി അസോസിയേഷൻ (ഐ ഐ എം സി എ എ) 11 -ാമത് വാർഷിക പൂർവ്വ വിദ്യാർത്ഥി സംഗമവും ഇത്തവണത്തെ അവാർഡ് പ്രഖ്യാപനവും നടത്തി. ഫെബ്രുവരി 26 ഞായറാഴ്ച ദില്ലിയിൽ നടന്ന വാർഷിക സംഗമത്തിൽ ഐഐഎംസി ഡയറക്ടർ ജനറൽ പ്രൊഫ. സഞ്ജയ് ദ്വിവേദി വിജയികൾക്ക് ചെക്കും ട്രോഫികളും ആദരവും നൽകി. പ്രശസ്ത ഉർദു കവികളായ വസീം ബറേൽവി, അഖീൽ നൊമാനി, റാണ യശ്വന്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികളോടെയാണ് ചടങ്ങ് തുടങ്ങിയത്. ശേഷം ഗോൾഡൻ ജൂബിലി ബാച്ചിനെയും (1972-73) സിൽവർ ജൂബിലി ബാച്ചിനെയും (1997-98) ചടങ്ങിൽ ആദരിച്ചു. ഇതിന് ശേഷമായിരുന്നു പുരസ്കാര പ്രഖ്യാപനവും അനുമോദനവും.
ഒഡീഷയിലെ പ്രമുഖ സാഹിത്യകാരി ഡോ. ഗായത്രിബാല പാണ്ഡയ്ക്ക് 'അലുമിനി ഓഫ് ദ ഇയർ' പുരസ്കാരം ലഭിച്ചു. സുശീൽ സിംഗ്, അമിത് കട്ടോച്ച്, പീ ലീ ഈറ്റെ, പങ്കജ് ചന്ദ്ര ഗോസ്വാമി എന്നിവർക്കാണ് 'പബ്ലിക് സർവീസ് പുരസ്‌കാരം' ലഭിച്ചത്. മത്സര വിഭാഗങ്ങളിൽ 1.50 ലക്ഷം രൂപ സമ്മാനത്തുകയുള്ള 'ജേർണലിസ്റ്റ് ഓഫ് ദ ഇയർ' പുരസ്‌കാരം ബീഹാറിൽ നിന്നുള്ള ഉത്കർഷ് സിംഗിനാണ് ലഭിച്ചത്. ദില്ലിയിലെ രോഹിത് വിശ്വകർമയ്ക്കാണ് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മികച്ച കർഷക റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ലഭിച്ചത്.
ഖുഷ്ബുവിന് പുതിയ നിയമനം നൽകി കേന്ദ്രസർക്കാർ; പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ
'റിപ്പോർട്ടർ ഓഫ് ദി ഇയർ' പുരസ്കാരം ദില്ലിയിൽ നിന്നുള്ള ആൻഡ്രൂ അംസാനും അസമിൽ നിന്നുള്ള നിബിർ ദേക്കയും നേടി. 50000 രൂപയാണ് 'റിപ്പോർട്ടർ ഓഫ് ദി ഇയർ' പുരസ്‌കാരത്തിനുള്ള സമ്മാനത്തുകയായി ലഭിച്ചത്. 'ഇന്ത്യൻ ലാംഗ്വേജ് റിപ്പോർട്ടർ ഓഫ് ദ ഇയർ' പുരസ്കാരം കേരളത്തിൽ നിന്നുള്ള ബിജിൻ സാമുവലിനും സന്ധ്യ മണികണ്ഠനുമാണ് ലഭിച്ചത്. 'പ്രൊഡ്യൂസർ ഓഫ് ദ ഇയർ' പുരസ്കാരം ദില്ലിയിൽ നിന്നുള്ള ജ്യോതി ജംഗ്രയ്ക്കും 'പിആർ പേഴ്സൺ ഓഫ് ദ ഇയർ' പുരസ്കാരം കർണാടകയിൽ നിന്നുള്ള എ ആർ ഹേമന്തിനും ലഭിച്ചു. ഹർഷിത റാത്തോഡ്, ജ്യോതി യാദവ്, ഹരികിഷൻ ശർമ്മ, എൻ സുന്ദരേശ സുബ്രഹ്മണ്യൻ, ശംഭു നാഥ്, രാജശ്രീ സാഹു, അഭിഷേക് യാദവ്, ജ്യോതിസ്മിതാ നായക്, സുരഭി സിംഗ്, ശുഭം തിവാരി എന്നിവർക്കും ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങൾ ലഭിച്ചു. പ്രൊഫ. ഗീത ബമേസായി, അനിതാ കൗൾ ബസു, പ്രകാശ് പത്ര, സമുദ്ര ഗുപ്ത കശ്യപ്, അനുരാഗ് വാജ്‌പേയി എന്നിവരെ 'ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്' നൽകി ചടങ്ങിൽ ആദരിച്ചു.
ഐ ഐ എം സി എ എ പ്രസിഡന്‍റ് കല്യാണ് രഞ്ജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ രാജേന്ദ്ര കടാരിയ, സുനിൽ മേനോൻ, സിമ്രത് ഗുലാത്തി, നിതിൻ പ്രധാൻ, ഗായത്രി ശ്രീവാസ്തവ, നിതിൻ മൻട്രി, ഓം പ്രകാശ്, യശ്വന്ത് ദേശ്മുഖ് തുടങ്ങിയവർ സംസാരിച്ചു.

