Asianet News MalayalamAsianet News Malayalam

ക്രിസ്മസ് ആശംസ നേരരുത്, ഇസ്ലാമിക വിരുദ്ധമെന്ന് സക്കീർ നായിക്ക്; ആശംസകളുമായി സോഷ്യല്‍ മീഡിയ

ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- സക്കീർ നായിക്  ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

wishing christmas is anti islamic says controversial islamic preacher zakir naik
Author
First Published Dec 24, 2022, 5:03 PM IST

ദില്ലി: ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്നതിനിടെ ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന.

'അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- സക്കീർ നായിക്  ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്‍റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റിനെതിരെ പ്രതികരണമുയര്‍ന്നത്.  മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് കമന്‍റുകള്‍.  മലയാലികളടക്കം നിരവധി പേരാണ് സാക്കിര്‍ നായിക്കിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
 

Read More : 'സഹാനുഭൂതിയും ദാനശീലവും ആഘോഷത്തിന് തിളക്കമേകട്ടെ';ക്രിസ്മസ് ആശംസകളുമായി ഗവര്‍ണര്‍

Follow Us:
Download App:
  • android
  • ios