ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ചണ്ഡിഗഡില്‍ ഒരിടത്ത് നിന്നും മാലിന്യം ശേഖരിച്ചി നീക്കില്ലെന്നാണ് തൊഴിലാളികളുടെ ഭീഷണി. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ സമരം ചെയ്യുമെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍

ചണ്ഡിഗഡ്: ജിപിഎസ് വാച്ചുകളഅ‍ ധരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങളിലേക്ക് ഇറങ്ങുമെന്ന മുന്നറിയിപ്പുമായി ശുചീകരണത്തൊഴിലാളികള്‍. ചണ്ഡിഗഡിലാണ് സംഭവം. ഉത്തരവ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നാണ് ഭീഷണി. നേരത്തെ പരാതി പരിഹരിക്കാമെന്ന ഉറപ്പിനേത്തുടര്‍ന്നായികരുന്നു ശുചീകരണത്തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്‍തിരിഞ്ഞത്. നേരത്തെ ശുചീകരണത്തൊഴിലാളികളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ചണ്ഡിഗഡില്‍ ഒരിടത്ത് നിന്നും മാലിന്യം ശേഖരിച്ചി നീക്കില്ലെന്നാണ് തൊഴിലാളികളുടെ ഭീഷണി. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ സമരം ചെയ്യുമെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. തൊഴില്‍ സമയവും ഹാജരും തൊഴിലാളികളുടെ ലൊക്കേഷനും അറിയാനായാണ് ചണ്ഡിഗഡ് നഗരസഭ 4000 സ്മാര്‍ട്ട് വാച്ചുകള്‍ വിതരണം ചെയ്തത്. 18 ലക്ഷത്തോളം രൂപ മാസ വാടക ചെലവിട്ടാണ് സ്മാര്ട്ട് വാച്ചുകള്‍ വിതരണം ചെയ്തത്. 

വാച്ചുകള്‍ ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നഗരസഭ എന്തുകൊണ്ടാണ് ഒഴിവുകള്‍ സ്ഥിരപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് തൊളിലാളികള്‍ ചോദിക്കുന്നു. ഫെബ്രുവരിയിലും സമാനമായ രീതിയിലെ സമരം നടന്നിരുന്നു. നഗരസഭ തൊഴിലാളികളെ അടിമകളെപ്പോലെ കാണുന്നുവെന്നും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. വാച്ചുകള്‍ കെട്ടിയ പലരുടേയും കയ്യില്‍ ചുവന്ന് തടിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.