അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു. 

ബെംഗളൂരു: ജോലി വാഗ്ദാനം നല്‍കി കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പിതാവിന്റെ ആരോപണം. ബെംഗളൂരുവിലെ ഹോസ്റ്റലില്‍നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ബെലഗാവി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു.

മകളെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മതാപിതാക്കള്‍ വിഡിയോ ചിത്രീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചു. മന്ത്രിയോടപ്പമുള്ള വിഡിയോ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നും തന്റെ അനുവാദത്തോടെയല്ല വീഡിയോ ചിത്രീകരിക്കപ്പെട്ടതെന്നും മകള്‍ പറഞ്ഞു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം മകളുടെ ഫോണ്‍ ഓഫായി. ഇപ്പോള്‍ അവള്‍ എവിടെയാണെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ചാനലില്‍ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മകളെ വിളിച്ചു. നിന്നെപ്പോലൊരാളാണ് വിഡിയോയില്‍ ഉള്ളതെന്ന് പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും മോര്‍ഫ് ചെയ്തതാണെന്നും മകള്‍ പറഞ്ഞെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.