പ്രണയം നിരസിച്ച സുഹൃത്തിനെ കുടുക്കാൻ വ്യാജ ഇമെയിൽ വഴി ബോംബ് ഭീഷണി അയച്ച യുവതി പിടിയിൽ. 

മുംബൈ: പ്രണയം നിരസിച്ച സുഹൃത്തിനെ കുടുക്കാന്‍ അദ്ദേഹത്തിന‍്റെ പേരില്‍ വ്യാജ ഇമെയിലുണ്ടാക്കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ബോംബ് ഭീക്ഷണി അയച്ച യുവ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ പിടിയില്‍. കമ്പ്യൂട്ടറില്‍ അതിവിദഗ്ദയായ 30 കാരി അയച്ച 32 സന്ദേശങ്ങളില്‍ ഒരിക്കല്‍ മാത്രമുണ്ടായ ഒരു പിഴവാണ് അഹമ്മദാബാദ് പൊലീസിനെ പ്രതിയിലേക്കെത്താനുള്ള പിടിവള്ളിയായത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സർഖേജിലെ ജനീവ ലിബറൽ സ്കൂൾ, ഒരു സിവിൽ ആശുപത്രി എന്നിവ ഉള്‍പ്പെടെ ഗുജറാത്തില്‍ മാത്രം 21 പ്രധാന സ്ഥലങ്ങളില്‍ വിവിധ ദിവസങ്ങളില്‍, 11 സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങളിലായി വിവിഐപി സന്ദര്‍ശനത്തിന് തോട്ടുമുമ്പ് സന്ദേശം എത്തി. എല്ലായിടത്തും ഒരേ വാക്ക്, 'ബോംബിട്ട് തകര്‍ക്കും'. ഭീക്ഷണി ലഭിച്ച സംസ്ഥാനങ്ങള്‍ സന്ദേശം ലഭിച്ചയാൾക്കായി പരതി.

ഒടുവില്‍ അഹമ്മദാപബാദ് പൊലീസാണ് റെനെ ജോഷില്‍ഡ എന്ന മുപ്പത് വയസുകാരിയിലെത്തുന്നത്. വ്യാജ ഇ മെയില്‍ ഐഡിയും സ്വന്തം ഐഡിയും ഒരേസമയം ഒരേ കമ്പ്യുട്ടറില്‍ തുറന്നതാണ് ജോഷില്‍ഡയെ കുടുക്കിയത്. 32 ഭീക്ഷണി സന്ദേശങ്ങളില്‍ ഒരിക്കല്‍ മാത്രം ഈ സോഫ്റ്റ്വെയര്‍ എ‍ഞ്ചിനീയര്‍ ചെയ്ത പിഴവ്, പൊലീസ് പിടികൂടിയ ഉടന്‍ റെനെ ജോഷില്‍ഡ കുറ്റം സമ്മതിച്ചു. സുഹൃത്തായ ദിവിജ് പ്രഭാകര്‍ പ്രണയം നിരസിച്ചതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് മൊഴി.

YouTube video player

പ്രണയം നിരസിച്ച് ദിവിജ് മറ്റോരു വിവാഹം ചെയ്തോടെ, അയാളെ കുടുക്കി ജയിലിൽ അടയ്ക്കണം എന്നായി. ഇതിനായാണ് ദിവിജിന്‍റെ പേരില്‍ ഇത്രയധികം ഭീക്ഷണി സന്ദേശങ്ങളയച്ചത്. 6 മാസത്തെ വിദഗ്ദമായ പഠനത്തിനുശേഷമാണ് സന്ദേശമയക്കാൻ തുടങ്ങിയതെന്നും ജോഷില്‍ഡ മോഴി നല‍്കി. പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെന്നൈ സ്വദേശിയായ മുപ്പതുകാരിക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് ഗുജറാത്ത് പൊലീസ് നല‍്കുന്ന വിവരം. പ്രതിയ ചോദ്യം ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളും വരും ദിവസം കോടതിയ സമീപിക്കും.