എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. 

പാറ്റ്ന: വരന്‍ പ്രതീക്ഷിച്ചയാളല്ല വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങി പോയി.ബീഹാറിലെ ഷാന്‍കിയ മായിലെ നൂതാന്‍ ബ്ലോക്കിലെ ബെട്ടിയാ എന്ന സ്ഥലത്താണ് അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ വേദിയില്‍ വെച്ചാണ് വിവാഹം ചെയ്യാന്‍ പോകുന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാല്‍ വാട്‌സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല ഇതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. 

എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 

വാട്‌സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു.

ബാരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം എന്നാല്‍ ഇതുവരെ ഇരു വിഭാഗവും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഹിന്ദി മാധ്യമങ്ങള്‍ പറയുന്നത്.