Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനിൽ വൈന്‍ ഓര്‍ഡര്‍ ചെയ്തു;പിന്നാലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍നിര്‍ദേശം,യുവതിക്ക് നഷ്ടമായത്40000രൂപ

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ 40,300 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടുവെന്ന് യുവതി പറഞ്ഞു. 

woman cheated rs 40000 while buying wine online in bengaluru
Author
Bengaluru, First Published Aug 6, 2020, 4:45 PM IST

ബംഗളൂരു: ഓണ്‍ലൈനിലൂടെ വൈന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 40,300 രൂപ. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് സ്വദേശിനിക്കാണ് ഇത്രയും തുക നഷ്ടമായത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടയിൽ പോകുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ച് യുവതി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കുകയായിരുന്നു. 

ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് യുവതി മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു. ഓർഡർ ലഭിച്ചയാൾ വൈൻ വീട്ടിലെത്തിക്കാമെന്ന് അറിയിച്ചു. ഇതിന് പണം മുന്‍കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും യുവതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. 

വൈനിന് 1300 രൂപ വിലയാകുമെന്ന് അറിയിച്ചു. തുടര്‍ന്ന് അയാള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യുആര്‍ കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു. ഇത് സ്‌കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നും പറഞ്ഞു. എന്നാല്‍, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ 40,300 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടുവെന്ന് യുവതി പറഞ്ഞു. 

പിന്നാലെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരിന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios