കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ പാലത്തിന് മുകളില്‍ കയറിയ യുവതി ട്രെയിനിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ ഞായറാഴ്ചയാണ് സംഭവം. 

മൈനഗുരിയിലെ ഒരു കോച്ചിങ് സെന്‍ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച യുവതി. വിനോദയാത്രയുടെ ഭാഗമായി ഖിസ് നദീതീരത്തെത്തിയതാണ് യുവതിയും സുഹൃത്തുക്കളും. സ്ഥലങ്ങള്‍ കാണുന്നതിനിടെ രണ്ട് യുവതികള്‍ സെല്‍ഫിയെടുക്കാനായി റെയില്‍പാളം കടന്നുപോകുന്ന പാലത്തിന് മുകളില്‍ കയറുകയായിരുന്നു.

Read More: ഫോണ്‍ ചെയ്യുന്നതിനിടെ രണ്ടാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു

പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ എത്തിയ ട്രെയിന്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിന്‍റെ ആഘാതത്തില്‍ യുവതി പാലത്തില്‍ നിന്ന് നദിയിലേക്ക് വീണ് മരിച്ചു. ട്രെയിന്‍ വരുന്നത് കണ്ട് പാലത്തില്‍ നിന്ന് ചാടിയ സുഹൃത്തായ യുവതി ഗുരുതര പരിക്കുകളോടെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.