ബംഗാളിലെ കുച്ച്ബിഹാറില്‍നിന്നെത്തുന്നവരുടെ നഗ്ന നൃത്തമുണ്ടെന്ന് പറഞ്ഞ് വലിയ പണം ഈാടാക്കിയാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. അക്രമികളില്‍നിന്ന് പാടുപെട്ടാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായെന്നും പരിപാടി അവതരിപ്പിക്കാനെത്തിയവര്‍ ആരോപിച്ചു. 

കാംപുര്‍(അസം): സാംസ്കാരിക പരിപാടിക്കിടെ സംഘടിപ്പിച്ച നൃത്തത്തിനിടെ നര്‍ത്തകിമാരുടെ വസ്ത്രം അഴിച്ച് അപമാനിക്കാന്‍ ആള്‍ക്കൂട്ട ശ്രമം. അസമിലെ കാംപുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ 500പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അസം ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ രേഖ ശര്‍മ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. 

സാംസ്കാരിക സംഘടന പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പരാതി നല്‍കി. സംഭവത്തില്‍ സംഘാടകരായ ഷാരൂഖ് ഖാന്‍, സുബ്ഹാന്‍ ഖാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ കുച്ച്ബിഹാറില്‍നിന്നെത്തുന്നവരുടെ നഗ്ന നൃത്തമുണ്ടെന്ന് പറഞ്ഞ് വലിയ പണം ഈാടാക്കിയാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. അക്രമികളില്‍നിന്ന് പാടുപെട്ടാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായെന്നും പരിപാടി അവതരിപ്പിക്കാനെത്തിയവര്‍ ആരോപിച്ചു.