അഹമ്മദാബാദ്: ഓണ്‍ലൈന്‍ ഗെയിം പബ്ജി കളിക്കുന്നത്  ഭര്‍ത്താവ് എതിര്‍ത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പത്തൊമ്പതുകാരി. അഹമ്മദാബാദിലാണ് സംഭവം. 181 അഭയം വിമണ്‍ ഹെല്‍പ്പ്‍ലൈനില്‍ വിളിച്ച് വിവാഹമോചനത്തിന് സഹായിക്കണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. കൂടാതെ സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ തന്നെ താമസിപ്പിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

ഭര്‍ത്താവിന്‍റെ കൂടെയോ മാതാപിതാക്കളുടെ കൂടെയോ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ നിര്‍ത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ അവിടെ ഫോണ്‍ ഉപയോഗിക്കാനോ പുറത്ത് പോകാനോ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ യുവതി പദ്ധതി മാറ്റി. 

പബ്ജി കളിക്കുന്നത് ഭര്‍ത്താവ് എതിര്‍ത്തതോടെ ഇയാളെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ നിരന്തരമുള്ള പബ്ജി കളിയെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയുടെ ഫോണ്‍ എടുത്തുമാറ്റിയതോടെയാണ് സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ നില്‍ക്കണമെന്ന ആവശ്യം യുവതി ഉന്നയിച്ചത്. ഒരുവയസുള്ള കുട്ടിയുണ്ട് യുവതിക്ക്. വീഡിയോ ഗെയിമിന്‍റെ പേരില്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും പക്വതയുള്ള തീരുമാനമെടുക്കാന്‍ സഹായിക്കാമെന്നും കൗണ്‍സിലേര്‍സ് യുവതിയെ അറിയിച്ചു. 


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.