ഭര്‍ത്താവ് സ്ഥിരമായി താടി വടിക്കാറോ, കുളിക്കാറോ ഇല്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഭോപ്പാല്‍: ദിവസങ്ങളോളം ഭര്‍ത്താവ് കുളിക്കാത്തതില്‍ പ്രതിഷേധിച്ച് ഭാര്യ വിവാഹമോചനം തേടി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കഴിഞ്ഞവര്‍ഷം വിവാഹിതരായ ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. എട്ടുദിവസത്തോളം ഭര്‍ത്താവ് തുടര്‍ച്ചയായി കുളിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹമോചനം വേണമെന്ന് യുവതി ആവശ്യപ്പെട്ടത്. ഭര്‍ത്താവ് സ്ഥിരമായി താടി വടിക്കാറോ, കുളിക്കാറോ ഇല്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. കൂടാതെ കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പെര്‍ഫ്യും അടിക്കാറാണ് പതിവ് പോലും.

വിവാഹബന്ധം ഉപേക്ഷിക്കരുതെന്ന് പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും അവര്‍ അതുകേള്‍ക്കാതെയാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. ചെറിയ കാര്യങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ വിവാഹമോചനം തേടുകയാണെന്നും കോടതി കൗണ്‍സിലര്‍ അവസ്തി പറയുന്നു.