ദില്ലി: കർഷക സമരത്തിനെത്താതിരിക്കാൻ കേന്ദ്രസർക്കാർ തന്റെ ചെരുപ്പ് മോഷ്ടിച്ചുവെന്ന് കർഷക താക്കൂർ ​ഗീതാ ഭാരതി. എന്നാൽ പുതിയൊരു ചെരുപ്പ് വാങ്ങി താൻ കാൽനടയായി സമരത്തിനെത്തിയെന്നും പ്രതിഷേധത്തിനെത്തിയ ​ഗീതാ ഭാരതി പറഞ്ഞു. കിസാൻ എക്താ സംഘത്തിന്റെ വനിതാ ​ഗ്രൂപ്പായ. മഹിളാ മോർച്ചാ പ്രസി‍ഡന്റാണ് ​ഗീതാ ഭാരതി. 

പ്രതിഷേധത്തിനിടെ ​ഗീതാ ഭാരതി കേന്ദ്രത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങളുടെ വീഡിയോ ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധം തടയാൻ സർക്കാർ തന്റെ ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് ​ഗീതാ ഭാരതിയുടെ ആരോപണം. 

''ഞാൻ താക്കൂർ ​ഗീതാ ഭാരതി., കിസാൻ എക്താ സംഘിന്റെ വനിതാ വിം​ഗ് പ്രസിഡന്റാണ്. കർഷകർ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് ധരിച്ച് സർക്കാരും പൊലീസും ചേർന്ന് എന്റെ ചെരുപ്പുകൾ മോഷ്ടിച്ചു. പക്ഷേ ഞാൻ ന​ഗ്നപാദയായി പൊരുതും. അവർക്കെതിരെ ഞാൻ കേസ് നൽകും. എനിക്ക് ഇവിടെ അവിടെ നിന്നാണ് അത് കിട്ടുക ? സർക്കാർ എനിക്കത് തിരിച്ച് നൽകണം'' - താക്കൂർ ​ഗീതാ ഭാരതി പറഞ്ഞു.