Asianet News MalayalamAsianet News Malayalam

യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് വിവാഹം; ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമപ്രകാരം കേസെടുക്കണമെന്ന് യുവതി

ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ്  ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് ബന്ധുക്കളും തിരിച്ചറിഞ്ഞത്.

woman gets husband arrested under love jihad law
Author
Indore, First Published Apr 5, 2021, 6:43 PM IST

ഇന്‍ഡോര്‍: യഥാര്‍ഥ പേരും മതവും മറച്ചുവെച്ച  ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമം ചുമത്തി കേസെടുക്കണമെന്ന് യുവതിയുടെ പരാതി. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നും താന്‍ ഗര്‍ഭിണിയായതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. മധ്യപ്രദേശിലെ ദ്വാരകാപുരി പൊലീസ് സ്‌റ്റേഷനിലാണ് ഗര്‍ഭിണിയായ  യുവതി ഭര്‍ത്താവിനെതിരേ ദ്വാരകാപുരി പൊലീസില്‍ പരാതി നല്‍കിയത്.

ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി ചതി മനസിലാക്കുന്നത്. ആശുപത്രിയില്‍ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് യുവതിയും ബന്ധുക്കളും തിരിച്ചറിഞ്ഞത്.

ഇയാളും യുവാവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും അടുപ്പത്തിലായത്. ജിംനേഷ്യത്തിലെ പരിശീലകനായ യുവാവ് ഗബ്ബാര്‍ എന്ന പേരിലാണ്  യുവതിയെ പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.

താന്‍ പറ്റിക്കപ്പെട്ടന്ന് മനസിലായതോടെ ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. യുവതിയുടെ പരാതിയില്‍ പുതിയ  ലൗജിഹാദ് നിയമപ്രകാരം പൊലീസ് കേസെടുത്തു. . യഥാര്‍ഥ പേരും വ്യക്തിത്വവും മറച്ചുവെച്ച് വിവാഹം ചെയ്തതിനാണ് ലൗജിഹാദ് നിയമപ്രകാരം  ഇയാള്‍ക്കെതിരേ കേസെടുത്തതെന്ന് ദ്വാരകാപുരി എസ്.എച്ച്.ഒ. സതീശ് ദ്വിവേദി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios