Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ്

woman jumped in front of delhi metro train SSM
Author
First Published Nov 13, 2023, 8:26 AM IST

ദില്ലി: ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി യുവതി. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലാണ് സംഭവം. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് സ്ത്രീ എന്ന് വ്യക്തമായിട്ടില്ല. തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഒക്ടോബർ 28 ന് മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ ഒരു സ്ത്രീയുടെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ജാഫ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണിത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പിന്നീട് വ്യക്തമായി. 

ആദ്യ കാഴ്ച, ബാറിലേക്ക് ക്ഷണിച്ച് ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട പെണ്‍കുട്ടി, ശേഷം... ഒരു 'വെറൈറ്റി' തട്ടിപ്പ്

നേരത്തെ ദില്ലി മെട്രോയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വടക്കു കിഴക്കൻ ദില്ലിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്‌റ്റേഷന്റെ പാർക്കിംഗ് ഏരിയയിലാണ് ഏകദേശം 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കാടിനോട് ചേര്‍ന്നു കിടക്കുന്ന പാർക്കിംഗ് സ്ഥലത്ത് ഒരു വഴിയാത്രക്കാരനാണ് ആദ്യം മൃതദേഹം കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ആരെങ്കിലും മൃതദേഹം പാര്‍ക്കിംഗ് ഏരിയയിലേക്ക് എറിഞ്ഞതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios