അഹമ്മദാബാദ്: യുവതിയുടെ ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍. അഹമ്മദാബാദില്‍ വെള്ളിയാഴ്ച രാവിലെയാണ് അതിദാരുണമായി സംഭവം നടന്നത്. മരണങ്ങളെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പരിഷ്കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റി വെള്ളിയാഴ്ച 6.30നാണ് സംഭവം. കെട്ടിടത്തിന്‍റെ 13-ാം നിലയില്‍ നിന്ന് മമത രതി (30) എന്ന യുവതി ആത്മഹത്യ ചെയ്യാനായി താഴേക്ക് ചാടി.

എന്നാല്‍ രതി വന്ന് വീണത് ബാലുഭായ് ഗാമിറ്റ് (69) എന്ന് വയോധികന്‍റെ മുകളിലാണ്. പരിഷ്കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന ബാലുഭായ് വിരമിച്ച അധ്യാപകനാണ്. രാവിലെ നടക്കാനായി ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചതെന്നും സാക്ഷിയുടെ മൊഴി ലഭിച്ചിട്ടുണ്ട്.

ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മമത എന്തിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അടക്കം എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.