മൂത്ത മൂന്ന് കുട്ടികളുടെയും മൃതദേഹം രാത്രിയിൽ കണ്ടെടുത്തെങ്കിലും ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതെന്നും പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ജയ്പൂർ: കുടുംബവഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. നാല് കുട്ടികളിൽ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മംഗല്യവാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 32കാരിയായ മാത്യയാണ് വെള്ളിയാഴ്ച രാത്രി കുട്ടികളെയും കൊണ്ട് കിണറ്റിൽ ചാടിയത്. കോമൾ (4), റിങ്കു (3), രാജ്‌വീർ (2), ദേവരാജ് എന്നിവരാണ് മരിച്ചതെന്ന് എസ്എച്ച്ഒ സുനേജ് ടാഡ പറഞ്ഞു.

മൂത്ത മൂന്ന് കുട്ടികളുടെയും മൃതദേഹം രാത്രിയിൽ കണ്ടെടുത്തെങ്കിലും ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതെന്നും പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോഡുറാം ഗുർജാർ എന്നയാളാണ് യുവതിയുടെ ഭർത്താവ്. ഇയാൾ കർഷകനാണ്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു. 

ഉത്തര്‍പ്രദേശില്‍ പൂജാരിയെ ക്ഷേത്രത്തില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കഴിഞ്ഞ ദിവസം ബെം​ഗളൂരുവിൽ നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ജന്മനാ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ നേരത്തെ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയിൽവേ സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു. സംഭവത്തിൽ അമ്മ സുഷമ അറസ്റ്റിലായി. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ തടഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.