രണ്ടു പേര്‍ തന്നെ പിന്തുടരുന്നതായി യുവതി ആദ്യം തന്നെ ശ്രദ്ധിച്ചു. എന്നാല്‍ അവരും താന്‍ പോകുന്ന വഴിക്ക് തന്നെയായിരിക്കും എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു.

ദില്ലി: ദില്ലി മെട്രോയില്‍ രാത്രി വൈകി യാത്ര ചെയ്തതിന് ശേഷം ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ നിന്നും കയറിയ യുവതി തനിക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങി. തുടര്‍ന്ന് രണ്ടുപേര്‍ യുവതിയെ പിന്തുടരുകയായിരുന്നു. ഈ അനുഭവത്തെ പറ്റി യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് നിലവില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയത്.

രണ്ടു പേര്‍ തന്നെ പിന്തുടരുന്നതായി യുവതി ആദ്യം തന്നെ ശ്രദ്ധിച്ചു. എന്നാല്‍ അവരും താന്‍ പോകുന്ന വഴിക്ക് തന്നെയായിരിക്കും എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷേ കുറച്ചു സമയത്തിന് ശേഷം പുറകില്‍ വരുന്ന രണ്ട് പുരുഷന്മാരും തന്നെ പിന്തുടരുക തന്നെയാണെന്ന് അവര്‍ മനസിലാക്കി. അവര്‍ വേഗത്തില്‍ നടന്നു നോക്കി. പക്ഷേ പിന്നാലെയുള്ള പുരുഷന്മാരും നടത്തത്തിന്‍റെ വേഗം കൂട്ടി. എന്തുചെയ്യും എന്നറിയാതെ നില്‍ക്കുന്ന സമയത്താണ് റോഡിലുള്ള ഒരു ഓട്ടോ സ്റ്റാന്‍റിന് സമീപത്ത് ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ യുവതി കണ്ടത്. പെട്ടന്ന് തന്നെ അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് നടന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. അടുത്ത നിമിഷം പിന്നാലെ വരികയായിരുന്ന പുരുഷന്മാര്‍ അവിടെ നിന്ന് തിരിച്ചു പോകുകയായിരുന്നു.

ഈ അനുഭവ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും നിരവധി പേര്‍ യുവതിക്ക് കമന്‍റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

YouTube video player