തെലങ്കാന: തെലങ്കാനയിലെ കരിംന​ഗറിൽ അമ്മൂമ്മ പേരക്കുട്ടിയെ 1.10 ലക്ഷം രൂപയ്ക്ക് വിറ്റതായി പോലീസ്. മൂന്നു വർഷം മുമ്പാണ് കുഞ്ഞിന്റെ അച്ഛൻ വിവാ​ഹിതനായതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഭാര്യയൊടൊപ്പം ഹൈദരാബാദിലാണ് ഇയാൾ താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഈ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചത്. 

പണത്തിന് ആവശ്യം വന്നതിനെ തുടർന്നാണ് കുഞ്ഞിനെ വിറ്റതെന്ന് സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ  പിതാവ് പരാതി നൽകി. പരാതി പരിശോധിച്ച കമ്മറ്റി പൊലീസിൽ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അമ്മൂമ്മയ്ക്കും കു‍ഞ്ഞിനെ വാങ്ങിയ ആൾക്കും എതിരെ വീനവങ്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെയും അമ്മയെയും കരിംന​ഗറിലെ ശിശുസംരക്ഷണ സമിതിയിലേക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.