നോയിഡ: ആമസോണ്‍ ഡെലിവറി ബോയ് ഹിപ്നോടൈസ് ചെയ്ത് പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്ന് യുവതി. പരാതി നല്‍കിയത് തന്‍റെ സഹോദരിയാണെന്നും മൊഴി നല്‍കാന്‍  പൊലീസ് സ്റ്റേഷനില്‍ പോയില്ലായിരുന്നെന്നും യുവതി പറഞ്ഞതായി പിടിഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

43- കാരിയായ യുവതിയെയാണ് ആമസോണ്‍ ഡെലവറി ബോയ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ അഞ്ച് ബോക്സുകൾ മടക്കി അയക്കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. സ്ത്രീ ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ വിളിച്ച് പരാതിപ്പെട്ടതോടെ ഇയാള്‍ മടങ്ങി. എന്നാല്‍ പിന്നീട് തിരിച്ചെത്തിയ യുവാവ് അഞ്ചുബോക്സുകളും എടുക്കാമെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ ഇവരെ ഹിപ്നോടൈസ് ചെയ്തു. ബോധം വന്ന സമയത്ത് യുവാവ് പാന്റ്സ് അഴിച്ച് യുവതിക്ക് അഭിമുഖമായി നിൽക്കുകയായിരുന്നെന്നും ഉടന്‍ ശുചിമുറിയിലേക്ക് ഓടിപ്പോയി വൈപര്‍ ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിച്ചെന്നും ഇതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് മടങ്ങിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.