Asianet News MalayalamAsianet News Malayalam

അഞ്ചാമതും ഗർഭിണിയായി, മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ 34കാരി മരിച്ചു

മൂന്ന് പെൺകുട്ടികളും ഒരു മകനുമാണ് ഇവർക്കുള്ളത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗർഭിണിയാണെന്ന് ഇവർ കണ്ടെത്തിയത്.

women who got pregnant for fifth time takes abortion pills and dies in tamilnadu
Author
First Published Aug 26, 2024, 2:23 PM IST | Last Updated Aug 26, 2024, 2:23 PM IST

തിരുച്ചിറപ്പള്ളി: അഞ്ചാമതും ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിൽ 34കാരി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് ശനിയാഴ്ച മരിച്ചത്. മരുംഗാപുരി സ്വദേശിനിയായ 34കാരിയാണ് ശനിയാഴ്ച മരിച്ചത് ഡോക്ടർമാരുടെ നിർദ്ദേശം കൂടാതെ മരുന്ന് കഴിച്ച് ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ട്രിച്ചിയിലെ മഹാത്മാ ഗാന്ധി സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പെൺകുട്ടികളും ഒരു മകനുമാണ് ഇവർക്കുള്ളത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗർഭിണിയാണെന്ന് ഇവർ കണ്ടെത്തിയത്. ഓഗസ്റ്റ് 22ന് ഒരു ഫാർമസിയിൽ നിന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ തന്നെ വാങ്ങിയ മരുന്ന് കഴിച്ചതിന് ശേഷം ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

തൊട്ടടുത്ത ദിവസം സഹോദരിയുടെ വീട്ടിൽ വച്ച് അവശനിലയിലായതോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവരെ മഹാത്മാ ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios