മല്ലികാർജുൻ ഖാർഗെ പ്രസിഡന്‍റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കൺട്രോൾ എന്ന് എല്ലാവർക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ബെംഗളൂരു: 'ഗാന്ധി' കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാർജുൻ ഖാർഗെ പ്രസിഡന്‍റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കൺട്രോൾ എന്ന് എല്ലാവർക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

കർണാടകയിൽ നിന്നുള്ള നേതാവായ ഖർഗെയെ കോൺഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഖർഗെയോട് എനിക്ക് ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖർഗെ നിൽക്കുന്നത് ഞാൻ കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും പറഞ്ഞ, മോദി കോൺഗ്രസിലെ പഴയ പിളർപ്പ് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉന്നയിച്ചു.

Scroll to load tweet…

എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങൾക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കർണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.