ഏറ്റവും നീളമുള്ള ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇതോടെ ഇവര്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ 35 സാമൂഹ്യസംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തത്. 

റായ്പൂര്‍: ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ത്രിവര്‍ണപതാകയുമായി റെക്കോര്‍ഡിലേക്ക്. 15 കിലോമീറ്റര്‍ പതാക വിരിച്ചാണ് ചത്തീസ്ഖണ്ഡിലെ റായ്പൂരിലെ സംഘം റെക്കോര്‍ഡ് നേടിയത്. സെപ്തംബര്‍ 11നായിരുന്നു റെക്കോര്‍ഡ് പ്രകടനം. 

Add Asianetnews as a Preferred SourcegooglePreferred

വസുദൈവ് കുടുംബകം ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും നീളമുള്ള ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇതോടെ ഇവര്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ 35 സാമൂഹ്യസംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ സ്മരിച്ചു. 

മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ്, അജിത്ത് ജോഗി, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു. ചാമ്പ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ പ്രതിനിധികള്‍ റെക്കോര്‍ഡ് പ്രഖ്യാപിക്കുകയും സെര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.