ലഖ്നൗ: അയോധ്യയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീമാരന്റെ പ്രതിമ പണിയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഗുജറാത്തിൽ പണികഴിപ്പിച്ച പട്ടേലിന്റെ പ്രതിമയെക്കാൾ ഉയരത്തിലാണ് അയോധ്യയിൽ ശ്രീരാമന്റെ പ്രതിമ പണികഴിപ്പിക്കുക എന്നും യുപി സർക്കാർ വ്യക്തമാക്കി.

സരയൂ തീരത്ത് 100 ഹെക്ടർ സ്ഥലത്ത് 251 മീറ്റർ ഉയരത്തിലാണ് പ്രതിമ പണിയുക. നിലവിൽ സർദാർ ഭായ് പട്ടേലിന്റെ ഏകതാപ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത്. 182 മീറ്റർ ഉയരത്തിലാണ് ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയിൽ ഏകതാപ്രതിമ  നിർമ്മിച്ചിരിക്കുന്നത്.