മുംബൈ: ലോകത്തെ തന്നെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയൽ മഹാരാഷ്ട്രയിൽ തുടങ്ങി. പ്രൊജക്ട് പ്ലാറ്റിന എന്ന പേരിൽ ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികൾക്കാണ് ബ്ലഡ് പ്ലാസ്മ നൽകുക. 

17 മെഡിക്കൽ കോളേജുകളിലായാണ് ചികിത്സ. രണ്ട് ഡോസ് വീതം 200 മില്ലി  പ്ലാസ്മ വീതമാണ് രോഗികൾക്ക് നൽകുക. പത്തിൽ ഒമ്പത് പേർക്ക് എന്ന തോതിൽ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 77 പൊലിസുകാർക്ക് കൂടി 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളത് 1,030 പൊലിസുകാരാണ്. ഇതു വരെ മരണം 59 പൊലീസുകാർ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരണപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് ജൂലൈ 31 വരെ ലോക്ക് ഡൌണ് നീട്ടിയിരിക്കുകയാണ്.