പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗ്രേറ്റ് ഖാലി പ്രതികരിച്ചു
ദില്ലി: പ്രശസ്ത റെസ്‌ലിംഗ് താരം ദി ഗ്രേറ്റ് ഖലി (ദലീപ് സിംഗ് റാണ) (The Great Khali) ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗ്രേറ്റ് ഖാലി പ്രതികരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കും. യുവാക്കൾക്കിടയിൽ ബിജെപിയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടി പൂർണ്ണമായും പരിശ്രമിക്കും. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് താല്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
