ജൂൺ മാസം 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് കായികമന്ത്രി നേരത്തെ സമരത്തിലുള്ള ഗുസ്തി താരങ്ങൾക്ക് നൽകിയിരുന്ന ഉറപ്പ്.
ദില്ലി: ദേശീയ ഗുസ്തി ഫെഡറേഷനിൽ ജൂലൈ നാലിന് തെരഞ്ഞെടുപ്പ്. മുൻ ജമ്മുകാശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തലിനെ വരണാധികാരിയായി നിയമിച്ചു. നിലവിലെ ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നടപ്പാകുന്നത്. ബ്രിജ് ഭൂഷന്റെ അറസ്റ്റാവശ്യപ്പെട്ട് ഹരിയാനയിൽ മറ്റന്നാൾ ബന്ദ് നടത്തുമെന്ന് ഖാപ് പഞ്ചായത്ത് അറിയിച്ചു.
ജൂലൈ നാലിന് പ്രത്യേക യോഗം വിളിച്ച ഫെഡറേഷൻ പുതിയ അധ്യക്ഷനടക്കമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ 12 വർഷത്തോളം നീണ്ട ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ ഭരണത്തിൽനിന്നും ഫെഡറേഷന് മോചിതമാകും. താരങ്ങളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ ഗുസ്തി താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് മെയ് 30 ന് 45 ദിവസത്തിനകം ഫെഡറേഷനിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും, ഇല്ലെങ്കിൽ അംഗത്വം റദ്ദാക്കുമെന്നും കർശന മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഈമാസം നാലിന് ഒളിംപിക്സ് അസോസിയേഷൻ മൂന്നംഗ അഡ്ഹോക് കമ്മറ്റി ഫെഡറേഷന്റെ ഭരണം ഏൽപിച്ചു.
എന്നാൽ തെരഞ്ഞെടുപ്പ് നടത്താനായി വരണാധികാരിയെ നിയമിക്കാത്തതിനാൽ നടപടികൾ നീണ്ടു. യുണൈറ്റഡ് റെസ്ലിംഗ് നൽകിയ സമയപരിധി ഈമാസം 17 ന് തീരാനിരിക്കെയാണ് ഐഒഎ നടപടികൾ തുടങ്ങിയത്. ഈ മാസം 30നകം ഫെഡറേഷനിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും ബ്രിജ് ഭൂഷണും ബന്ധുക്കളും മത്സരിക്കില്ലെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ താരങ്ങൾക്ക് നൽകിയ ഉറപ്പ്. ഫെഡറേഷൻ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് 21 ദിവസം മുൻപ് അംഗങ്ങളെ അറിയിക്കണമെന്നതിനാലാണ് ജൂലൈ 4 ലേക്ക് തെരഞ്ഞെടുപ്പ് നീണ്ടത്.
അതിനിടെ പരാതി നൽകിയ 4 ഗുസ്തി താരങ്ങൾ ആരോപണങ്ങളിൽ ദില്ലി പോലീസിന് തെളിവുകൾ കൈമാറി. ആരോപണങ്ങളിൽ ശബ്ദ ദൃശ്യ തെളിവുകൾ ഹാജരാക്കാൻ നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിൽ താങ്ങുവില വർദ്ദനവ് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തിയ റാലിയിൽ ഇന്ന് ബജ്റംഗ് പൂനിയ പങ്കെടുത്തിരുന്നു. റാലിക്ക് പിന്നാലെയാണ് ഖാപ് നേതാക്കൾ ബുധനാഴ്ച ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ബ്രിജ് ഭൂഷൺ മോശമായി പെരുമാറിയതിനെതിരെ ഗുസ്തി താരങ്ങൾ ദില്ലി പോലീസിന് തെളിവുകൾ കൈമാറി. പരാതി നൽകിയ 4 താരങ്ങളാണ് ഓഡിയോ വീഡിയോ തെളിവുകൾ നൽകിയത്. ആരോപണങ്ങളിൽ തെളിവു നൽകാൻ നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.15ന് കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇന്നലെ ഗോണ്ടയിൽ നടത്തിയ റാലിയിൽ ബ്രിജ് ഭൂഷൺ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അറസ്റ്റില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ബിജെപി നേതാക്കൾ താരങ്ങളുമായി അനുരഞ്ജന ചർച്ച നടത്തിയേക്കും.
ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കണം'ബ്രിജ് ഭൂഷണെതിരെ പരാതി ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് പൊലീസ്
'അടുത്ത തവണയും മത്സര രംഗത്തുണ്ടാവും'; വിവാദങ്ങൾക്കിടയിലും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷൺ
ഗുസ്തി ഫെഡറേഷൻ തെരെഞ്ഞെടുപ്പിലേക്ക് വീഡിയോ..

