Asianet News MalayalamAsianet News Malayalam

യോ​ഗയും ആരോ​ഗ്യവും പരസ്പരപൂരകങ്ങളാണ്; രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും; യോ​ഗി ആദിത്യനാഥ്

ഇതിലൂടെ ഒരുവന് ശാരീരികവും മാനസികവുമായ ആരോ​ഗ്യം നേടിയെടുക്കാൻ സാധിക്കും. മാത്രമല്ല, ആത്മീയ ലോകത്തിന്റെ രഹസ്യങ്ങളും മനസ്സിലാക്കാൻ സാധിക്കും. 

yoga and health complement each other says yogi adityanath
Author
Lucknow, First Published Jun 21, 2020, 2:19 PM IST

ലക്നൗ: യോ​ഗയും ആരോ​ഗ്യവും പരസ്പരപൂരകങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നിത്യവും യോ​ഗ പരിശീലിക്കുന്നവർക്ക് രോ​ഗപ്രതിരോധ ശേഷി വർദ്ധിക്കും. ഒരു വ്യക്തയിൽ ശക്തമായ രോ​ഗപ്രതിരോധ ശേഷി ഉണ്ടായിരുന്നാൽ ഏതൊരു വിധത്തിലുള്ള വൈറസ് ബാധയിൽ നിന്നും രക്ഷ നേടാൻ സാധിക്കും. അന്താരാഷ്ട്ര യോ​ഗ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ യോ​ഗ വർക്ക്ഷോപ്പിൽ സംസാരിക്കവേയാണ് യോ​ഗി ആദിത്യനാഥ് ഇപ്രകാരം പറഞ്ഞത്. മഹാറണ പ്രതാപ് ശിക്ഷ പരിഷതും മഹായോ​ഗി ​ഗോരക്ഷനാഥ് യോ​ഗ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് ഓൺലൈൻ യോ​ഗ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. 

കൊറോണ വാൈറസിനെ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിൽ നിന്ന് സ്വയം പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾ, പ്രായമായവർ, ഏതെങ്കിലും രോ​ഗം ബാധിച്ചവർ എന്നിവർക്കാണ് രോ​ഗം പകരാൻ കൂടുതൽ സാധ്യത. യോ​ഗി പറഞ്ഞു.  യോ​ഗയുടെ പ്രവർത്തന വശം എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് ഉപയോ​ഗപ്രദമാണ്. ഇതിലൂടെ ഒരുവന് ശാരീരികവും മാനസികവുമായ ആരോ​ഗ്യം നേടിയെടുക്കാൻ സാധിക്കും. മാത്രമല്ല, ആത്മീയ ലോകത്തിന്റെ രഹസ്യങ്ങളും മനസ്സിലാക്കാൻ സാധിക്കും. ആത്മീയ ലോകത്തെക്കുറിച്ചറിയാൻ ആരോ​ഗ്യമുള്ള മനസ്സും ശരീരവും അത്യാവശ്യമാണ്. അത് യോ​ഗയിലൂടെ മാത്രമേ സാധ്യമാകൂ. അതിനാൽ എല്ലാവരും യോ​ഗ തങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തണം. യോ​ഗി ആദിത്യനാഥ് പറഞ്ഞു. 

പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായിട്ടാണ് യോ​ഗയ്ക്ക് ആ​ഗോള അം​ഗീകാരം ലഭിച്ചത്. ഇന്ന് 200 ലധികം രാജ്യങ്ങളാണ് യോ​ഗ ദിനം ആചരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മൂലം യോ​ഗ കൂട്ടായ്മ സംഘടിപ്പിക്കാൻ സാധിക്കില്ല. അതിനാൽ കുടുംബാം​​ഗങ്ങൾക്കൊപ്പം വീട്ടിൽ യോ​ഗ ചെയ്യാനും യോ​ഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. 

Follow Us:
Download App:
  • android
  • ios